ഹിൻഡൻബർഗ് അടച്ചുപൂട്ടുന്നത് ഭയന്നിട്ടല്ലെന്ന് നഥാൻ; പുറത്തുവിട്ട എല്ലാ റിപ്പോർട്ടുകളിലും ഉറച്ചു നിൽക്കുന്നു
2023 ജനുവരിയിൽ അദാനി ഗ്രൂപ്പിനെതിരെ സമർപ്പിച്ച റിപ്പോർട്ട് ഉൾപ്പടെ ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച എല്ലാ റിപ്പോർട്ടുകളിലും താൻ ഉറച്ചുനിൽക്കുന്നുവെന്ന് നഥാൻ ആൻഡേഴ്സൺ

അദാനി ഗ്രൂപ്പ് ഉൾപ്പടെ പല പ്രമുഖ കമ്പനികൾക്കെതിരെയും ശബ്ദിച്ച നഥാൻ ആൻഡേഴ്സൺ തൻ്റെ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നതായി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇതേ തുടർന്ന് നിരവധി കിംവദന്തികൾ ഉയർന്നിരുന്നു. നിയമപരമായ ഭീഷണികൾ നേരിട്ടതുകൊണ്ടാണെനന്നും ആരോഗ്യ പ്രശനങ്ങൾ ഉള്ളത്കൊണ്ടാണെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ ഇതിലുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ തൻ എന്തുകൊണ്ടാണ് തൻ്റെ സ്ഥാപനമായ ഹിൻഡൻബർഗ് അടച്ചുപൂട്ടിയത് എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നഥാൻ ആൻഡേഴ്സൺ. തൻ്റെ തീരുമാനം വ്യക്തിപരമായ കാരണങ്ങൾകൊണ്ട് മാത്രമാണെന്നായിരുന്നു ആൻഡേഴ്സൺ വ്യക്തമാക്കിയത്. ഇത് കൂടാതെ, 2023 ജനുവരിയിൽ അദാനി ഗ്രൂപ്പിനെതിരെ സമർപ്പിച്ച റിപ്പോർട്ട് ഉൾപ്പടെ ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച എല്ലാ റിപ്പോർട്ടുകളിലും താൻ ഉറച്ചുനിൽക്കുന്നുവെന്ന് നഥാൻ ആൻഡേഴ്സൺ ഊന്നിപ്പറഞ്ഞു.
നിയമപരമായ ഭീഷണികളോ ആരോഗ്യപ്രശ്നങ്ങളോ ബാഹ്യസമ്മർദങ്ങളോ ഒന്നും തന്നെയല്ല ഹിൻഡൻബർഗ് അടച്ചുപൂട്ടാനുള്ള കാരണം എന്ന് നഥാൻ വ്യക്തമാക്കിയിട്ടുണ്ട്. പകരം, ജോലിയുടെ തീവ്രതയും അതിനുവേണ്ട ശ്രദ്ധയും നല്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് കമ്പനി അവസാനിപ്പിക്കുന്നതെന്ന് നാഥാൻ പറഞ്ഞു. മറ്റുള്ളവർ ഏറ്റെടുക്കാൻ സാധ്യത ഉണ്ടായിരുന്നിട്ടും, ഹിൻഡൻബർഗ് തൻ്റെ സ്വന്തം വ്യക്തിത്വത്തിൻ്റെ ഭാഗമായതിനാലാണ് അത് കൈമാറാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
2017-ൽ ആൻഡേഴ്സൺ സ്ഥാപിച്ച ഹിൻഡൻബർഗ് റിസർച്ച്, തട്ടിപ്പ് നടത്തുന്നതായി സംശയിക്കപ്പെടുന്ന കമ്പനികളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം നടത്തുകയും അവരുടെ തെറ്റുകൾ തുറന്നുകാട്ടുന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകാരണം തന്നെ ഹിൻഡൻബർഗിൻ്റെ പ്രവർത്തനം പലപ്പോഴും ഓഹരി വിപണിയെ സ്വാധീനിക്കുരുകയും വലിയ മാറ്റങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്, പല കമ്പനികൾക്കും ആയിരകണക്കിന് കോടികളാണ് നഷ്ടമായത്.
അദാനി ഗ്രൂപിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട്
ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്, ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു