വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് വില്‍ക്കുന്നവരില്‍ നിന്ന് താല്‍പര്യമുളളവര്‍ക്ക് സ്ഥിരമായോ ദിവസക്കണക്കിലോ ഭക്ഷണം വാങ്ങാം. ഗുരുഗ്രാമില്‍ മറ്റൊരു ഫുഡ് ടെക് ആപ്പായ സ്വിഗ്ഗി ഇത്തരം സേവനം നല്‍കുന്നുണ്ട്. സ്വിഗ്ഗി ഡെയ്‍ലി എന്ന പ്രത്യേക ആപ്പിലൂടെയാണ് ഈ സംവിധാനം അവര്‍ നടപ്പാക്കിയിരിക്കുന്നത്. 

ദില്ലി: സ്വിഗ്ഗിക്ക് പിന്നാലെ വീട്ടിലെ ഭക്ഷണ വിതരണ മേഖലയിലേക്ക് സോമാറ്റോയും ചുവടുവയ്ക്കുന്നു. രാജ്യത്തെ പല നഗരങ്ങളിലും ഇന്നും നിലനില്‍ക്കുന്ന ടിഫിന്‍ ബോക്സ് വിതരണ സംവിധാനത്തിന്‍റെ മാതൃകയിലാണ് ഇത് നടപ്പാക്കാന്‍ സോമാറ്റോ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച് സേവനം നല്‍കാനാണ് കമ്പനിയുടെ പദ്ധതി. 

വീട്ടില്‍ ഭക്ഷണം പാചകം ചെയ്ത് വില്‍ക്കുന്നവരില്‍ നിന്ന് താല്‍പര്യമുളളവര്‍ക്ക് സ്ഥിരമായോ ദിവസക്കണക്കിലോ ഭക്ഷണം വാങ്ങാം. ഗുരുഗ്രാമില്‍ മറ്റൊരു ഫുഡ് ടെക് ആപ്പായ സ്വിഗ്ഗി ഇത്തരം സേവനം നല്‍കുന്നുണ്ട്. സ്വിഗ്ഗി ഡെയ്‍ലി എന്ന പ്രത്യേക ആപ്പിലൂടെയാണ് ഈ സംവിധാനം അവര്‍ നടപ്പാക്കിയിരിക്കുന്നത്. ടിഫിന്‍ സേവന ദാതാക്കളില്‍ നിന്നും ഭക്ഷണം പാകം ചെയ്ത് നല്‍കുന്ന വീട്ടുകാരില്‍ നിന്നുമാണ് സ്വിഗ്ഗി ഇതിനായി ഭക്ഷണം ശേഖരിക്കുന്നത്. 1,000 ത്തില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്കാണ് സ്വിഗ്ഗി ഇപ്പോള്‍ ഇത്തരത്തില്‍ സേവനം നല്‍കി വരുന്നത്. 

Scroll to load tweet…

ഇന്ത്യയില്‍ ഉടനീളം സേവനം നടപ്പാക്കാന്‍ ഇരു കമ്പനികള്‍ക്കും പദ്ധതിയുണ്ട്. സ്വിഗ്ഗി ഡെയ്‍ലി ആപ്പില്‍ വരിക്കാരാകുന്നവര്‍ക്ക് മൂന്ന് പ്ലാനുകളാണ് ഇപ്പോള്‍ നിലവിലുളളത്. ദിവസേന, ആഴ്ചകളിലേക്ക്, മാസത്തേക്ക് എന്നിവയാണ് ഇപ്പോള്‍ നിലവിലുളള പ്ലാനുകള്‍.