ദില്ലി: വാഹനങ്ങളുടെ മത്സരയോട്ടം കാരണം ഇതിനോടകം കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട് നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്‍പ്രസ് ഹൈവേ. 23 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡില്‍ അശ്രദ്ധയും അമിതവേഗവും മത്സരബുദ്ധിയും കാരണമായി അപഹരിക്കപ്പെട്ട ജീവനുകള്‍ക്ക് കണക്കില്ല. ഇന്നലെ സ്പോര്‍ട്സ് കാറായ ലംബോര്‍ഗിനിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ കാരണം ജീവന്‍ നഷ്ടമായത് മറ്റൊരു കാറിന്റെ ഡ്രൈവര്‍ക്കായിരുന്നു.
അമിത വേഗത്തില്‍ പായുന്ന മൂന്ന് കാറുകളുടെ വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിട്ടുള്ളത്. ഹെവി വാഹനങ്ങള്‍ക്ക് 60 കിലോമീറ്ററും ലൈറ്റ് വാഹനങ്ങള്‍ക്ക് 100 കിലോമീറ്ററുമാണ് എക്സ്‍പ്രസ് വേയില്‍ വേഗത നിശ്ചയിച്ചിരിക്കുന്നത്. ലംബോര്‍ഗിനിക്ക് പിന്നാലെ വന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ അപകടരമായി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. വാഹനങ്ങള്‍ തമ്മില്‍ ഉരസാതിരിക്കാന്‍ ലംബോര്‍ഗിനിയുടെ ഡ്രൈവര്‍ കാര്‍ ഇടത് വശത്തേക്ക് തിരിച്ചു. ഇടത് വശത്തെ ട്രാക്കിലൂടെ വന്ന മറ്റൊരു ഈകോ കാറിലാണ് ലംബോര്‍ഗിനി ചെന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പലതവണ മറിഞ്ഞ് കാര്‍ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മറിഞ്ഞു. കാറോടിച്ചിരുന്ന 28 വയസുകാരന്‍ ആസാദ് മാലിക്ക് ഉടനടി മരിക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ കാണാം...

