ശ്രീനഗര്‍: ജമ്മുകശ്മീരീലെ പുൽവാമയിൽ ഏറ്റുമുട്ടലിൽ തീവ്രവാദികളും ജവാനും നാട്ടുകാരും അടക്കം 10 പേർ മരിച്ചു. പുൽവാമ ജില്ലയിലെ സിർനൂ ഗ്രാമത്തിലാണ് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിനിടെ ഭീകരരെ രക്ഷപ്പെടുത്താൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും സൈന്യം വെടിയുതിർക്കുകയായിരുന്നു. 

മൂന്ന് തീവ്രവാദികളെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഒരു ജവാനും ജീവന്‍ നഷ്ടമായി. ഏറ്റുമുട്ടലിനെത്തുടർന്ന് പ്രദേശത്തെ യുവാക്കളും സുരക്ഷാ സേനയുമായി ഉണ്ടായ സംഘർഷത്തിൽ ആറ് പേരും കൊല്ലപ്പെട്ടു. പുൽവാമ ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.