കൊല്‍ക്കത്ത: പുതിയതായി വാങ്ങിച്ചു നല്‍കിയ മൊബൈല്‍ ഫോണില്‍ അധിക സമയം ചിലവഴിച്ചതിനെ തുടര്‍ന്നു വീട്ടുകാര്‍ വഴക്കു പറഞ്ഞു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാള്‍ നോര്‍ത്ത് പര്‍ഹാനാസ് ജില്ലയിലാണു സംഭവം. വീട്ടിലെ ഫാനില്‍ തൂങ്ങിയാണു പെണ്‍കുട്ടി മരിച്ചത്. 11 ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച കുട്ടി. പുതിയ മൊബൈല്‍ ഫോണ്‍ കിട്ടിയപ്പോള്‍ മുതല്‍ പെണ്‍കുട്ടി ഫോണില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങി. ഇതു കണ്ട സഹോദരന്‍ ഇതിന്‍റെ പേരില്‍ കുട്ടിയെ ശകാരിക്കുകയായിരുന്നു. 

തുടര്‍ന്നു പെണ്‍കുട്ടി ദിവസം മുഴുവന്‍ വീട്ടുകാരോടു മിണ്ടാതെ പിണങ്ങിയിരുന്നു. വൈകുന്നേരം ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ വീട്ടുകാര്‍ പോയ സമയത്താണു ഇവര്‍ ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ തിരിച്ചു വന്നപ്പോള്‍ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കും മുമ്പ് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഞാന്‍ മരിച്ചു എന്നാക്കി മാറ്റിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. എല്ലാവശങ്ങളു പരിശോധിച്ച ശേഷമേ നിഗമനത്തില്‍ എത്താന്‍ സാധിക്കൂ എന്നു പോലീസ് പറഞ്ഞു.