Asianet News MalayalamAsianet News Malayalam

നജ്‌റാനിൽ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ തീപിടുത്തം, 11 മരണം

11 Killed in Fire in Saudis Najran
Author
First Published Jul 12, 2017, 7:59 PM IST

നജ്‌റാനിൽ  തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ തീപിടുത്തം.  11 പേര്‍ മരിച്ചു. നിരവധി പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മലയാളികളും മരിച്ചവരിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

നജ്‌റാനിൽ ക്ളീനിങ് തൊഴിലാളികൾ താമസിക്കുന്നിടത്തുണ്ടായ തീപിടുത്തത്തിൽ 11 പേര്‍ മരണപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് അൽ ഹംറ എന്ന കമ്പനിയിലെ  തൊഴിലാളികൾ താമസിക്കുന്ന റൂമിൽ എ സി പൊട്ടിത്തെറിച്ചു അപകടമുണ്ടായത്. തുടര്‍ന്ന് അടുത്ത റൂമുകളിലേക്കും തീ പടരുകയായിരുന്നു.
 
മരിച്ചവരിൽ 10 ഇന്ത്യക്കാരും ഒരു ബംഗാളിയുമാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നജ്‌റാൻ  കിംഗ് കാലിദ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പുക ശ്വസിച്ചാണ്  എല്ലാവരും മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മരണപ്പെട്ടവർ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച മലയാളികളിൽ ബിജു എന്ന ഒരാളുണ്ട്. ഇയാൾ ഏതു നാട്ടുകാരനാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.പുക ശ്വസിച്ച  ആറ് പേര് കിംഗ് ഖാലിദ് ആശുപത്രിയിലെ ഐസിയുവിൽ കഴിയുന്നുണ്ട്. സാമൂഹിക പ്രവർത്തകരും സി സി ഡബ്ള്യു എ മെമ്പർമാരും സഹായത്തിനായി രംഗത്തുണ്ട്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Follow Us:
Download App:
  • android
  • ios