മരണപ്പെട്ട പതിനൊന്ന് പേരില്‍ ഏഴ് പേര്‍ സ്ത്രീകളും നാല് പേര്‍ പുരുഷന്‍മാരുമാണ്. ഇവരില്‍ മൂന്ന് പേര്‍ കൗമാരക്കാരാണെന്നും പോലീസ് അറിയിച്ചു
ദില്ലി: ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില് കണ്ടെത്തി. വടക്കന് ദില്ലിയിലെ ബുറാരി മേഖലയിലെ ഒരു വീട്ടിലാണ് ഇത്രയും പേരെ മരിച്ചതായി കണ്ടെത്തിയത്.
ചിലരെ തൂങ്ങിമരിച്ച നിലയിലും ചിലര് കൈകാലുകള് കെട്ടിയിട്ട നിലയില് നിലത്തും മരിച്ചു കിടക്കുന്നുവെന്നാണ് വിവരം. സംഭവം കൂട്ടആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണപ്പെട്ട പതിനൊന്ന് പേരില് ഏഴ് പേര് സ്ത്രീകളും നാല് പേര് പുരുഷന്മാരുമാണ്. മരിച്ച രണ്ട് പേര് കുട്ടികളാണെന്നും പോലീസ് അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് വീടിനടുത്തായി ഒരു പലചരക്കുകടയും പ്ലൈവുഡ് കടയുമുണ്ട്. സാധാരണ പകല് ആറ് മണിയോടെ തുറക്കാറുള്ള ഇവരുടെ കട ഞായറാഴ്ച്ച 7.30 ആയിട്ടും തുറക്കാതെ വന്നതോടെ ഇവരെ തിരഞ്ഞു ചെന്ന സമീപവാസിയാണ് കുടുംബാംഗങ്ങളെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
