ഹെല്‍മന്ദ് പ്രവിശ്യയിലാണ് രാത്രി താലിബാന്റെ ആക്രമണമുണ്ടായത്. തലസ്ഥാനമായ ലഷ്കര്‍ഗാഹ് താലിബന്റെ നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ട്. താലിബന്‍ആക്രണത്തില്‍10 പൊലീസുകാരടക്കം 14 പേര്‍ മരിച്ചു. 2014ല്‍ നാറ്റോ സേന പിന്‍മാറിയ ശേഷം താലിബാനും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്ന പ്രദേശമാണിത്. നേരത്തെയും ഇവിടെ പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെ താലിബാന്‍ ആക്രമണം നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred