ന്യൂഡൽഹി: 14കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കൾ തോക്കിൻമുനയിൽ നിർത്തി പീഡിപ്പിച്ചു. ഡൽഹിയിലാണ് സംഭവം. അടുത്തബന്ധുക്കളായ കൗമാരക്കാർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.
രോഹിണി സ്വദേശികളായ സഹോദരിമാർ മുറാദാബാദിലെ മുത്തശ്ശിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം. കുട്ടിയുടെ ഇളയ സഹോദരിയെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം.
അർദ്ധരാത്രിയോടെ വീട്ടിലെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്നും ഇവർ ഭീഷണിപ്പെടുത്തി.
