150 കിലോഭാരമുള്ള സ്‌ത്രീ, ഒമ്പതുവയസുള്ള പെണ്‍കുട്ടിയുടെ പുറത്ത് ഇരുന്നതിനെ തുടര്‍ന്ന് കുട്ടി മരിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. വെറോണിക്ക പോസി എന്ന അറുപത്തിനാലുകാരിയാണ് ഈ ക്രൂരത കാട്ടിയത്. ബന്ധുവായ പെണ്‍കുട്ടി, അനുസരണക്കേട് കാട്ടിയെന്ന് പറഞ്ഞ് നടപ്പാക്കിയ ശിക്ഷയ്‌ക്കൊടുവിലാണ് പെണ്‍കുട്ടിയുടെ ദാരുണഅന്ത്യം. ഒരു കസേരയില്‍ ഇരുന്ന പെണ്‍കുട്ടിയുടെ പുറത്ത്, വെറോണിക്ക ഇരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ശ്വാസംമുട്ടിയ പെണ്‍കുട്ടി ഹൃദായാഘാതമുണ്ടായാണ് മരണപ്പെട്ടത്. വെറോണിക്കയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവമുണ്ടായത്. ഡെറിക്ക എന്ന ഒമ്പത് വയസുകാരിയാണ് മരണപ്പെട്ടത്.