മുംബൈ: മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണെന്ന് തിരിച്ചറിഞ്ഞു. ആലപ്പുഴ സ്വദേശി മേജര്‍ കെ. മനോജ്കുമാറാണു മരിച്ചത്. സംഭവത്തില്‍ മനോജ് ഉള്‍പ്പെടെ 17 സൈനികരാണു മരിച്ചത്. ആയുധ സംഭരണകേന്ദ്രത്തില്‍ തീപിടര്‍ന്നാണ് അപകടം ഉണ്ടായത്. നിരവധി സൈനികര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

ഇന്നു പുലര്‍ച്ചെ 1.30നും രണ്ടിനും ഇടയിലാണു തീപിടിത്തമുണ്ടായതെന്നാണു സൂചന. തീപടര്‍ന്നത് അണയ്ക്കാനുള്ള ശ്രമത്തിനിടെയാണു സൈനികര്‍ കൊല്ലപ്പെട്ടതെന്നാണു വിവരം.