ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ 16 വയസുകാരിയെ തട്ടിക്കൊണ്ട് പോയി മദ്യം കൊടുത്ത് മയക്കി തട്ടിക്കൊണ്ട് പോയ ശേഷം രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. നോയ്ഡയിലെ ബുദ്ധനഗറിലാണ് ക്രൂര പീഡനം നടന്നത്. ഓഗസ്റ്റ് 20നാണ് പീഡനം നടന്നത്. തയ്യല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദസ്തംപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു.

നോയിഡ: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ 16 വയസുകാരിയെ തട്ടിക്കൊണ്ട് പോയി മദ്യം കൊടുത്ത് മയക്കി തട്ടിക്കൊണ്ട് പോയ ശേഷം രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. നോയ്ഡയിലെ ബുദ്ധനഗറിലാണ് ക്രൂര പീഡനം നടന്നത്. ഓഗസ്റ്റ് 20നാണ് പീഡനം നടന്നത്. തയ്യല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദസ്തംപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു.

പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച യുവാക്കള്‍ മദ്യം കൊടുത്ത് ബോധരഹിതയാക്കിയ ശേഷം ബലാത്സംഘം ചെയ്യുകയായിരുന്നു. പീഡന്നതിന് ശേഷം ബോധരഹിതയായ പെണ്‍കുട്ടിയെ യുവാക്കള്‍ വീടിന് പുറത്ത് ഉപേക്ഷിച്ച് കടന്നു. കുട്ടിയുടെ വീട്ടുകാര്‍ പെലീസില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് കെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ വൈകിയെന്നാരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നു.