സീതത്തോട് മുണ്ടൻപാറയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായവരിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്നുപേര് കൂടി മണ്ണിനടിയിലുണ്ടെന്നാണ് സംശയിക്കുന്നത്. സേനയുടെ അടിയന്തര സഹായം ആവശ്യമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മലപ്പുറം പെരിങ്ങോവില്‍ വീട്ടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഏഴുപേരാണ് മരിച്ചത്.  

മലപ്പുറം:മലപ്പുറം പെരിങ്ങോവില്‍ വീട്ടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. മൂസ, ഇർഫാൻ അലി, സഫ്വാൻ, മുഷ്ഫിഖ്, ഹൈറുദീസ, ബഷീർ എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മരണം 19 ആയി. അതേസമയം പത്തനംതിട്ട ചിറ്റാറില്‍ രണ്ട് പേരെ കാണാതായി.

സീതത്തോട് മുണ്ടൻപാറയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായവരിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്നുപേര് കൂടി മണ്ണിനടിയിലുണ്ടെന്നാണ് സംശയിക്കുന്നത്. സേനയുടെ അടിയന്തര സഹായം ആവശ്യമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ മൂന്ന് വിമാനങ്ങളിൽ പൂനയിൽ നിന്ന് സേനയെത്തും . ദുരിതാശ്വാസ ക്യാമ്പുകളില്‍ മിലിട്ടറി ടാസ്ക് ഫോഴ്സ് ഭക്ഷണമെത്തിക്കും .