പ്രശ്നങ്ങളുടെ തുടക്കം ആണ്‍സുഹൃത്തുമായി ഫോണില്‍ സംസാരിച്ചത് പെണ്‍കുട്ടിയുടെ തലയ്ക്കടിച്ചത് മഴു ഉപയോഗിച്ച്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില് പതിനെട്ടുകാരിയായ മകളെ അച്ഛന് തലയ്ക്കടിച്ച് കൊന്നു. ഫാര്മസി വിദ്യാര്ത്ഥിനിയായ ചന്ദ്രികയാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചന്ദ്രികയ്ക്ക് 18 വയസ് തികഞ്ഞത്. കുടുംബാംഗങ്ങളോടൊപ്പം വലിയ രീതിയിലാണ് ചന്ദ്രിക പിറന്നാള് ആഘോഷിച്ചത്.
എന്നാല് ഇതിന് ശേഷം ഒരു ആണ് സുഹൃത്തുമായി ചന്ദ്രിക ഫോണില് സംസാരിക്കുന്നത് അച്ഛന്റെ ശ്രദ്ധയില് പെടുകയായിരുന്നു. മകളുടെ ബന്ധത്തില് താല്പര്യമില്ലാതിരുന്ന അച്ഛന് മകളെ മഴു വച്ച് തലയ്ക്കടിക്കുകയായിരുന്നു.

പതിനെട്ട് വയസ്സായതോടെ തനിക്ക് സുഹൃത്തുമായുള്ള ബന്ധത്തിന് വീട്ടുകാരുടെ സമ്മതം തേടാനായിരുന്നു ചന്ദ്രികയുടെ പദ്ധതിയെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കുടുംബത്തിന്റെ അഭിമാനത്തെ മകളുടെ ബന്ധം ബാധിക്കുമോയെന്ന ആശങ്കയാണ് ചന്ദ്രികയെ കൊല്ലാന് അച്ഛനെ പ്രേരിപ്പിച്ചതെന്നും ഇവര് പറയുന്നു. സംഭവത്തില് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രണയം ഉപേക്ഷിക്കാത്തതിന്റെ പേരില് മകളെ മാതാപിതാക്കള് കത്തിച്ച് കൊന്നു
