ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച പതിനെട്ട്‌ വയസ്സുകാരനെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബലരാംപൂർ: ബംഗാളില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ച പതിനെട്ട്‌ വയസ്സുകാരനെ മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ത്രിലോചൻ മഹാതോയാണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും കെെയ്യൊ‌പ്പില്ലാത്ത കുറിപ്പ് പോലീസ് കണ്ടെടുത്തു.18 വയസ് മാത്രമുള്ള നീ എന്തിനാണ് ബിജെപിയിൽ ചേർന്നതെന്നും ബിജെപി നിന്റെ ജീവിതം തകർക്കും എന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച്ച വൈകുന്നേരം യുവാവ് ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്ക് പോയിരുന്നു.പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ട് പോയാതായി സംശയിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു.

പരാതി കിട്ടിയപ്പോൾ തന്നെ അന്വേഷിക്കാൻ തുടങ്ങിയിരുന്നുവെന്നും പക്ഷേ യുവാവിനെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബിജെപിയിലെ അം​ഗമാണ് മരിച്ച ത്രിലോചൻ മഹാതോയെന്ന് ബിജെപി അവകാശപ്പെട്ടു.

ബം​ഗാളിൽ കമ്മ്യൂണിസ്റ്റ് വാഴ്ചയുടെ അക്രമാസക്തമായ പാരമ്പര്യം മറികടന്നിരിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിക്കുന്ന വിഷയമാണ് ഇതെന്ന് അമിത് ഷാ പറഞ്ഞു. സംഭവത്തിൽ തൃണമൂൽ കോൺ​ഗ്രസിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.