മൂവാറ്റുപുഴ: വാഹനപകടത്തില്‍ മരിച്ച വിദേശിയുടെ പോസ്റ്റുമാര്‍ടത്തിന് കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. മൂവാറ്റുപുഴ ഗവ ആശുപത്രിയിലെ രണ്ട് അറ്റന്‍ഡര്‍മാരെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ജര്‍മന്‍ സ്വദേശിയായ റെയ്നര്‍ കസ്ചയാണ് കഴിഞ്ഞ ദിവസം കോതമംഗലത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞദിവസം ഇയാളുടെ മൃതദേഹം പോസ്റ്റുമാര്‍ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം. അറ്റന്‍ഡര്‍മാരായ ജയന്‍, ഫ്രാന്‍സീസ് എന്നിവരാണ് കൈക്കൂലി വാങ്ങിയത്.
വിദേശയുടെ ഒപ്പമുണ്ടായിരുന്നവരോട് ഇരുവരും പണം ചോദിച്ചുവാങ്ങുകയായിരുന്നു. മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പോസ്റ്റുമാര്‍ടം ടേബിളിലേക്ക് മാറ്റുന്നതിനുളള കൂലിയെന്നാണ് പറഞ്ഞത്.സംഭവം പുറത്തുവന്നതോടെ രണ്ടുപേര്‍ക്കുമെതിരെ ഡിഎം ഒ അന്വേഷണം പ്രഖ്യാപിച്ചു. ഇരുവരെയും ഫോര്‍ട്ടുകൊച്ചിയിലേക്കും തൃപ്പൂണിത്തുറയിലേക്കും സ്ഥാലംമാറ്റി. വിദേശ കേരളത്തിലെത്തിച്ച ടൂര്‍ ഓപറേറ്ററോറും ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പറയപ്പെടുന്നു.
