തിരുവനന്തപുരം: പതിനൊന്ന് വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച പ്രതികളെ ശാന്തന്‍പാറ പൊലീസ് പിടികൂടി. മേലേചെമ്മണ്ണാര്‍ ഏറത്ത് ബിജു, തോമസ് എന്നിവരെയാണ് ശാന്തന്‍പാറ എസ് ഐ വി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അച്ഛന്റെ മൌനനുവാദത്തോട് കൂടിയാണ് കൂട്ടുകാര്‍ മകളെ പിഡിപ്പിച്ചിരുന്നത്.

രണ്ടാം വയസ്സില്‍ അമ്മ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി എറണാകുളം ജില്ലയിലുള്ള ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്.അവധിക്കാലത്ത് മാത്രമാണ് പെണ്‍കുട്ടിയെ പിതാവ് വീട്ടിലേയ്‌ക്ക് കൂട്ടികൊണ്ടുവന്നിരുന്നത്. അവധിക്ക് വീട്ടില്‍ എത്തുമ്പോള്‍ എല്ലാം ഇവര്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു. ഇത്തവണയും അവധിക്ക് വീട്ടിലെത്തയപ്പോള്‍ പീഡനം നടന്നിരുന്നു. പിതാവിന്റെ സുഹൃത്തുക്കള്‍ വൈകുന്നേരങ്ങളിലടക്കം വീട്ടിലിരുന്ന് മദ്യപിക്കുന്നത് പതിവയിരുന്നു. ഇത്തരത്തില്‍ മദ്യപിച്ചതിന് ശേഷം പിതാവിന്റെ മൗനാനുവാദത്തോടെയാണ് പ്രതികള്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.

അവധിയ്‌ക്ക് ശേഷം തിരിച്ച് ഹോസ്റ്റലില്‍ എത്തിയ കുട്ടിയില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവിരമറിയിക്കുകയും ഇവരുടെ നിര്‍ദ്ദേശ പ്രകാരം ശാന്തന്‍പാറ പോലീസ് കേസ് എടുത്ത് അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു . സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ച് വരുന്നുണ്ട്. പ്രതികളെ നെടുംകണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.