സൗദിയില്‍ ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് അമ്മയും മകനും മരിച്ചു

ജിദ്ദ: സൗദിയില്‍ ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് അമ്മയും മകനും മരിച്ചു. കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശി സിദ്ധീഖിന്റെ ഭാര്യ കരുവമ്പോയില്‍ ഷഫീന (29), നാല് വയസുള്ള മകന്‍ മുഹമ്മദ്‌ ഷഫീല്‍ എന്നിവരാണ് മരിച്ചത്. ഹായിലില്‍ നിന്നും മദീന വഴി മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം. 

സിദ്ധീഖും, കൂടെ യാത്ര ചെയ്തിരുന്ന പൂനൂര്‍ സ്വദേശി റംഷീദും കുടുംബവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ മദീനയില്‍ നിന്ന് ഏതാണ്ട് ഇരുനൂറ് കിലോമീറ്റര്‍ അകലെ നംല എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. പാലത്തിലെ ഡിവൈഡറില്‍ തട്ടി കാര്‍ താഴെ വീഴുകയായിരുന്നു. മൃതദേഹങ്ങള്‍ മദീനയില്‍ ഖബറടക്കാന്‍ ശ്രമം നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.