അത്യാധുനിക ഐഇഡി സ്ഫോടകവസ്തുകള്‍ തയ്യാറാക്കുന്നതിൽ വിദഗ്ധനാണ് സീനത്ത് ഉൾ ഇസ്ലാം. നേരത്തെ ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നതായും പൊലീസ് അറിയിച്ചു. 

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദികൾ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ അൽ ബദറുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സീനത്ത് ഉൾ ഇസ്ലാം എന്നായാളടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 

തെക്കേ കശ്മീരിലെ കുൽ​ഗാം ജില്ലയിലെ കട്പോരാ മേഖലയിൽ സു​രക്ഷാ സേന ശനിയാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. മേഖലയിൽ തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. മേഖലയിൽ പരിശോധന നടത്തുന്നതിനിടെ തീവ്രവാദികൾ സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. മേഖലയിൽനിന്ന് മാരക ആയുധങ്ങൾ ഉൾപ്പടെയുള്ളവ സേന കണ്ടെടുത്തിട്ടുണ്ട്.

അത്യാധുനിക ഐഇഡി സ്ഫോടകവസ്തുകള്‍ തയ്യാറാക്കുന്നതിൽ വിദഗ്ധനാണ് സീനത്ത് ഉൾ ഇസ്ലാം. നേരത്തെ ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നതായും പൊലീസ് അറിയിച്ചു.