മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃര്‍ അറിയിച്ചു.

ഷിംല: ഹിമാചല്‍പ്രദേശില്‍ കന്‍ഗ്ര ജില്ലയിലെ നൂര്‍പുറില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 കുട്ടികള്‍ മരിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നൂര്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ്ഡ്രൈവറും മരിച്ചതായാണ് വിവരം. 

42 സീറ്റുള്ള ബസില്‍ 40 വിദ്യാര്‍ത്ഥികളാണ് അപകട സമയത്ത് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സമീപത്തുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 50 ഡോക്ടര്‍മാരുടെ സംഘത്തെ ആശുപത്രികളില്‍ എത്തിച്ചു. സംഭവത്തില്‍ മജിസ്‍ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അറിയിച്ചു.