2014ല്‍ 38 പേര്‍ പ്രതിയായ കേസില്‍ അമിത് ഷായടക്കം 16 പേരെ കോടതി ഒഴിവാക്കിയിരുന്നു . ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 210 സാക്ഷികളെ വിസ്തരിച്ച കേസിൽ 92 പേര്‍ മൊഴിമാറ്റിയിരുന്നു.
മുംബൈ: സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെയും വെറുതെ വിട്ടു. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി 22 പ്രതികളെയും വെറുതെ വിട്ടത്. സിബിഐ പ്രത്യേക കോടതിയിലെ ജഡ്ജി എസ് ജെ ശർമ്മയാണ് കേസില്‍ വിധി പറഞ്ഞത്. വീണ്ടും വാദം കേൾക്കണമെന്ന ആവശ്യം കോടതി തള്ളി .
പ്രജാപതിയുടെ കൊലപാതകത്തില്‍ ഗൂഡാലോചന തെളിയിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് പൊലീസ് ഗാന്ധിനഗറിന് സമീപം വച്ച് 2005 നവംബറിലാണ് കൊലപ്പെടുത്തിയത്. പിന്നീട് ഇവരുടെ ഡ്രൈവര്‍ തുളസിറാം പ്രജാപതിയും കൊല്ലപ്പെട്ടിരുന്നു.
2014ല്‍ 38 പേര്‍ പ്രതിയായ കേസില്‍ അമിത് ഷായടക്കം 16 പേരെ കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 22 പ്രതികളുടെ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 210 സാക്ഷികളെ വിസ്തരിച്ച കേസിൽ 92 പേര്‍ മൊഴിമാറ്റിയിരുന്നു. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ച കേസ് 2010 ലാണ് സിബിഐക്ക് കൈമാറിയത്. 2013 കേസിന്‍റെ വാദം ഗുജറാത്തിൽ നിന്നും സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് മുംബൈയിലേക്ക് മാറ്റിയത്.
