ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2.30 വരെയായിരുന്നു തകരാര്‍ ഏറ്റവുമധികം പ്രവര്‍ത്തനങ്ങളെ ബാധിച്ചത്.

ദില്ലി: സോഫ്റ്റ്‍വെയര്‍ തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ രണ്ട് ഡസനോളം സര്‍വ്വീസുകള്‍ താറുമാറായി. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വിമാനം വൈകി. ചെക്ക് ഇന്‍ സോഫ്റ്റ്‍വെയറിലുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നമായതെന്ന് അധികൃതര്‍ അറിയിച്ചു.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2.30 വരെയായിരുന്നു തകരാര്‍ ഏറ്റവുമധികം പ്രവര്‍ത്തനങ്ങളെ ബാധിച്ചത്. ഈ സമയത്ത് 23 വിമാനങ്ങള്‍ വൈകിയതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. സോഫ്റ്റ്‍വെയര്‍ ഉപേക്ഷിച്ച് പഴയരീതിയില്‍ ചെക്ക് ഇന്‍ നടത്തേണ്ടി വന്നു. 15 മിനിറ്റ് മുതല്‍ പരമാവധി അര മണിക്കൂര്‍ വരെ മാത്രമാണ് വൈകിയതെന്നാണ് എയര്‍ ഇന്ത്യ വിശദീകരിച്ചത്.