യുവ വ്യവസായിയെ വെട്ടിക്കൊന്നു സംഭവം ദില്ലിയില്‍ പ്രതികള്‍ക്കായിഅന്വേഷണം ആരംഭിച്ചു
ദില്ലി: ദില്ലി ഷകര്പൂരില് യുവ വ്യവസായിയെ അക്രമി സംഘം വെട്ടിക്കൊന്നു. ഷകര്പൂരില് ബിസിനസുകാരനായ രാകേഷ്(27) ആണ് കൊല്ലപ്പെട്ടത്. കത്തിയടക്കമുള്ള ആയുധങ്ങളുമായി രാകേഷിനെ റോഡിലൂടെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട അക്രമി സംഘത്തിനായി അന്വേഷണം ഊര്ജിതപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
