ദില്ലി: 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ കുറ്റവിമുക്തനാക്കിയ ശേഷം പ്രതികരണവുമായി മുന്‍ ടെലികോം മന്ത്രി എ രാജ.
തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതായിരുന്നെന്നും കെട്ടിച്ചമച്ച തെളിവുകൾ ആണ് കോടതിയിൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ടെലികോം മന്ത്രിയെന്ന് നിലയിലുള്ള പ്രവർത്തനം സുതാര്യമായിരുന്നു. കേസിന്റെ തുടക്കം മുതൽ പാർട്ടി ഒപ്പം നിന്നു, . സിബിഐ അപ്പീൽ പോയാൽ തുടർ നടപടികൾ അപ്പോൾ തീരുമാനിക്കും. ദേശീയ ടെലികോം നയവും ട്രായി യുടെ നിർദേശങ്ങളും അനുസരിച്ചായിരുന്നു സ്പെക്ട്രം ലൈസൻസുകൾ നൽകിയത് മാസം ജയിലിൽ കിടന്നപ്പോൾ ഒപ്പം നിന്ന പാർട്ടിക്കും സുഹൃത്തുക്കൾക്കും നന്ദി.
ടുജി സെ്പെക്ട്രം കേസില്‍ എല്ലാ പ്രതികളെയും പട്യാല സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സിബിഐ സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളും കോടതി റദ്ദാക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയായി വിശേഷിപ്പിക്കപ്പെട്ട സംഭവത്തില്‍ സിബിഐയുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ചായിരുന്നു വിധിയെത്തിയത്.
