തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ മോഷണം മൂന്ന് പേര്‍ പിടിയില്‍

തൃശൂർ: തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ 35 ലക്ഷം കവർന്ന കേസില്‍ 3 പേർ അറസ്റ്റിൽ. റിജോ, സിജോ, ലിജോ എന്നിവരെയാണ് പിടികൂടിയത്. തൃശൂർ ജില്ല ക്രൈം ബ്രാഞ്ചും വിയ്യൂർ പൊലീസും ചേർന്നാണ് മൂവരെയും അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പാണ് തൃശൂര്‍ എഞ്ചിനിയറിംഗ് കോളേജില്‍നിന്ന് 35 ലക്ഷം രൂപ കവര്‍ന്നത്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുക പ്രിന്‍സിപ്പാളിന്‍റെ റൂമിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ മൂന്ന് പേര്‍ തലയില്‍ ഹെല്‍മറ്റ് വച്ച് പൂട്ട് കുത്തി തുറക്കുന്നത് വ്യക്തമാ്യിരുന്നു. കോളേജുമായി അടുപ്പമുളളവരാണ് പണം കവര്‍ന്നതെന്ന് പ്രിന്‍സിപ്പാള്‍ പൊലീസിനെ അറിയിച്ചിരുന്നു. കാഷ്യര്‍ ഇന്‍ചാര്‍ജ് റിജോ സഹോദരങ്ങളായ സിജോ, ലിജോ എന്നിവരാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.