ജാർഖണ്ഡിൽ പ്രതിരോധ കുത്തിവയ്‌പെടുത്ത മൂന്ന് കുട്ടികൾ മരിച്ചു
ദില്ലി: ജാർഖണ്ഡിൽ പ്രതിരോധ കുത്തിവെപ്പെടുത്ത 3 നവജാതശിശുക്കൾ മരിച്ചു. അവശനിലയിലായ 5 കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്ട്ട്. പലാമു ജില്ലയിലാണ് സംഭവം.
ലോയിംഗയിലെ അംഗൻവാടിയിൽ നിന്ന് കുത്തിവെപ്പെടുത്ത കുഞ്ഞുങ്ങളാണ് മരിച്ചത്. ജപ്പാൻ ജ്വരം, മൊണ്ടിനീര്, ഡി.പി.റ്റി തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനുകളാണ് കുട്ടികൾക്ക് എടുത്തത്. എന്നാൽ ഇതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില മോശമാവുകയായിരുന്നു. അടിയന്തര അന്വേഷണത്തിന് മുഖ്യമന്ത്രി രഘുബർദാസ് ഉത്തരവിട്ടു. മരിച്ചകുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ വീതം സർക്കാർ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
