ശ്രീനഗര്‍: കശ്മീരില്‍ അനന്ത്നാഗ് ജില്ലയില്‍ വ്യത്യസ്ത തീപിടിത്തങ്ങളില്‍ മൂന്ന് സ്കൂളുകള്‍ കത്തിനശിച്ചു. ആഷ്മുഖത്തെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച ഉച്ചക്ക് കാബാമാര്‍ഗിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലും തീപിടിത്തമുണ്ടായി. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് തീയണച്ചത്. രണ്ടു സംഭവത്തിലും തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് ഭാഷ്യം.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാണ്ടര്‍ർ ബുര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു ശേഷം നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് താഴ്‍വരയിലെ സ്കൂളുകളില്‍ പലതും അടച്ചിട്ടിരിക്കുകയാണ്. വിവിധ ഭീകരസംഘടനകളുടെ ഭീഷണിയുള്ളതിനാല്‍ മിക്ക സ്‍കൂളുകളും സൈന്യത്തിന്‍റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
