ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച വൃദ്ധയെ 30കാരന്‍ കല്ലുകൊണ്ട് അടിച്ച് കൊന്നു

First Published 28, Mar 2018, 12:11 PM IST
30 year old man killed 60 year old woman for refusing sex
Highlights
  • ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച വൃദ്ധയെ 30കാരന്‍ കൊന്നു

മുംബൈ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച അറുപതുകാരിയെ മദ്യലഹരിയില്‍ 30 കാരന്‍ കൊലപ്പെടുത്തി. മാര്‍ച്ച് 26 ന് നടന്ന കൊലപാതകത്തില്‍ പ്രതിയായ ലക്ഷ്മണ്‍ ഖര്‍പഡെയെ പൊലീസ് പിടകൂടി. മുംബൈയിലെ തലസാരിയില്‍നിന്ന് ഒരു പാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഖര്‍പഡെ. 

സില്ല പരിഷത് സ്കൂളിന് സമീപത്തുകൂടി മടങ്ങുകയായിരുന്ന ഖോര്‍പഡെ, സ്കൂള്‍ വരാന്തയില്‍ കിടവന്നുറങ്ങുകയായിരുന്ന അറുപതുകാരിയെ കൊല്ലുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന ഖോര്‍പഡെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും വൃദ്ധ ഇത് വിസമ്മതിയ്ക്കുകയും ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

ലൈംഗിക ബന്ധമെന്ന ആവശ്യം നിഷേധിച്ചതോടെ ഇയാള്‍ വൃദ്ധയെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചു. അപ്പോഴും അവര്‍ ലൈംഗിക ബന്ധത്തിന് തയ്യാറാകുന്നില്ലെന്ന് കണ്ട് പാറക്കല്ലെടുത്ത് തലക്കടിച്ചും ശ്വാസം മുട്ടിച്ചും കൊല്ലുകയായിരുന്നു. 

കൊലപാതകത്തെ തുടര്‍ന്ന് വൃദ്ധയുടെ മൃതദേഹം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

loader