Asianet News MalayalamAsianet News Malayalam

നിയമലംഘനം; കുവൈത്തില്‍ 300 പേര്‍ അറസ്റ്റില്‍

300 law breakers held in Kuwait
Author
First Published Jul 29, 2016, 7:35 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മെഹ്ബൂല, ഹവല്ലി മേഖലകളിൽ നടത്തിയ പരിശോധനയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 300 വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര വകുപ്പ്. താമസ-കുടിയേറ്റ നിയമ-ലംഘകര്‍ കൂടാതെ, വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരും പിടയിലായവരില്‍ ഉണ്ട്.

ആഭ്യന്തര വകുപ്പ് മന്ത്രി മുഹമദ് ഖാലിദ് അല്‍ ഹമദ് അല്‍ സബയുടെ പ്രത്യേക ഉത്തരവപ്രകാരമായിരുന്നു അനധികൃത-താമസക്കാര്‍ക്കും നിയമലംഘകര്‍ക്കുമെതിരെയുള്ള തെരച്ചില്‍ നടത്തിയത്.പൊതുസുരക്ഷ, ഗതാഗത മന്ത്രാലയം, കുറ്റാന്വേഷണ-രഹസ്യ വിഭാഗം തുടങ്ങിയവരുടെ നേത്യത്വത്തില്‍ മെഹ്ബൂലയിലെ പ്രധാന വഴികള്‍ എല്ലാം അടച്ചായിരുന്നു പരിശോധന നടത്തിയത്.

താമസ കുടിയേറ്റ നിയമം ലംഘിച്ച് അനധികൃത താമസക്കാരായി മാറിയവരും, വിവിധ-കേസുകളില്‍ ഉള്‍പ്പെട്ടവരുമായ 229 വിദേശികളാണ് പിടിയിലായത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് അധികവും. പിടിയിലായവരില്‍ ക്രിമിനല്‍ കേസുകള്‍, മദ്യ-മയക്ക് മരുന്ന് കേസുകളില്‍ പോലീസ് തെരയുന്നവരുമുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്.

ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ ഫഹദും,അഹ്മദി ഗവര്‍ണേറേറ്റിലെ പെതുസുരക്ഷ വിഭാഗം തലവന്‍ ബ്രിഗേഡിയര്‍ അബ്ദുള്ള അല്‍ സാലെയുടെ നേത്യത്വത്തിലായിരുന്നു പരിശോധന.ബുധനാഴച ഹവല്ലിയില്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 71 പേരാണ് വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായത്.

 

Follow Us:
Download App:
  • android
  • ios