തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതര്‍ക്കുള്ള ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടിയന്തര സഹായമായി കേരളത്തിനും ലക്ഷദ്വീപിനും തമിഴ്നാടിനും 325 കോടി രൂപയാണ് അനുവദിച്ചത്. മുന്‍പ് അനുവദിച്ച 76 കോടിക്ക് പുറമേയാണിത്.

മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് ദുരിതാശ്വാസ പാക്കേജിലുള്ളത്. പുതിയ പാക്കേജിലൂടെ വീട് തകര്‍ന്നവര്‍ക്ക് ഒന്നരലക്ഷം രൂപയും നല്‍കും.

ഓഖി ദുരിതാശ്വാസത്തിനായി 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്ക് മുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.പ്രധാനമന്ത്രിക്ക് സമഗ്രമായ സഹായ പാക്കേജ് സമര്‍പ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.