തമിഴ്നാട് റവന്യൂ വകുപ്പ് മന്ത്രി ആര്‍.ബി ഉദയകുമാറിന്റെ സാന്നിദ്ധ്യത്തിലാണ് മധുരയിലെ അവണിയാപുരത്ത് ജല്ലിക്കെട്ട് തുടങ്ങിയത്. 910 കാളകളെയാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജെല്ലിക്കെട്ടില്‍ പങ്കെടുക്കാനെത്തിയ 750 പേര്‍ക്ക് പ്രത്യേക വൈദ്യ പരിശോധനയും നടത്തിയിരുന്നു. ആയിരക്കണിക്ക് പേരാണ് കാഴ്ചക്കാരായി എത്തിയത്. അപകടം ഒഴിവാക്കാന്‍ 500ഓളം പൊലീസുകാരെയും എട്ട് ആംബുലന്‍സ് വാഹനങ്ങളും സ്ഥലത്തെത്തിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവരും സ്ഥലത്തുണ്ടായിരുന്നു.