പന്നിയിറച്ചി കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിടികൂടി

തിരുവനന്തപുരം: കാട്ടുപന്നിയെ വേട്ടയാടി പിടിച്ച് ഇറച്ചി വില്‍പ്പന നടത്തിയ നാലംഗ സംഘത്തെ നെയ്യാര്‍ ഡാം പൊലിസ് അറെസ്റ്റ്‌ ചെയ്തു. ഷാജി, ലാലു, വിപിൻകുമാർ, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികള്‍ പന്നിയിറച്ചി കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ ,ബൈക്ക് ,ത്രാസ് , ഇറച്ചി വിറ്റുകിട്ടിയ പണം, വേട്ടയ്ക്കായി ഉപയോഗിച്ച ആയുധങ്ങൾ എന്നിവയും പിടിച്ചെടുത്തു.