അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലക്ക് കരുത്തു പകരുന്ന 534 പദ്ധതികള്‍ നടപ്പാക്കും. ഇതിനു ഈ വര്‍ഷം തന്നെ തുടക്കും കുറിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനകം സ്വകാര്യ ഖേലയില്‍ നാലര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും. പെട്രോളിയം ഒഴികെയുള്ള വസ്തുക്കളുടെ കയറ്റുമതിയിലൂടെ ഇപ്പോഴുള്ള വരുമാനം 185ല്‍ നിന്നും 330 ബില്ല്യണ്‍ റിയാലാക്കി ഉയര്‍ത്തുമെന്ന ഊര്‍ജ-വ്യവസായ മന്ത്രി പറഞ്ഞു. പ്രതിദിനം 12.5 ലക്ഷം ബാരല്‍ എണ്ണ ഉത്പാദനം തുടരും. കിഴക്കന്‍ പ്രവിശ്യയില്‍ പുതിയ ഊര്‍ജ്ജ പദ്ധതിക്ക് തുടക്കം കുറിക്കും. ഇവിടെ ഒന്നര ലക്ഷം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാക്കും.

ഭക്ഷ്യ സുരക്ഷ കണക്കിലെടുത്ത് സൗദിയില്‍ കാര്‍ഷിക മേഖല വികസിപ്പിക്കും. കൂടാതെ രാജ്യത്തിനു പുറത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുകയും അനുയോജ്യ മേഖലകളില്‍ നിക്ഷേപം നടത്തുകയം ചെയ്യും. ഹജ്ജ് ചെയ്യാനെത്തുന്നവരുടെ എണ്ണം 15 ലക്ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ട് 25ലക്ഷമാക്കി വര്‍ദ്ധിപ്പിക്കുമെന്നും കര്‍മ്മ പദ്ദതിയുടെ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.