കഴിഞ്ഞ മെയ് 27നാണ് നാലരവയസ്സുകാരിയെ പീഡിപ്പിച്ചത്. കുറുപ്പംപടി പോലീസ് പറയുന്നത് ഇങ്ങനെ - രാവിലെ പതിനൊന്നുമണിക്കാണ് സംഭവം. കുറുപ്പം പടി മേതലയിലുളള പരീകുട്ടി അയല്‍വാസിയായ നാലര വയസുകാരിയെ മിഠായി തരാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു. 

വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നകുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു. പീഢനത്തെത്തുടര്‍ന്ന് കുട്ടി മാനസികമായി തളര്‍ന്നു. വിവരം ശ്രദ്ധയില്‍പ്പെട്ട അമ്മ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. അമ്മയുടെ പരാതിയെത്തുടര്‍ന്ന് കുറുപ്പംപടി പോലീസെത്തി പരീക്കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കുറുപ്പം പടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 14 വരെ റിമാണ്ട് ചെയ്തു. ക്രൂരമായ പീഡനത്തിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ വീടിന് ഏതാനം കിലോമീറ്ററിനടുത്താണ് ഈ സംഭവം നടന്നത്.