കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടി. അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിയാണ് ഏഴ് ബോട്ടുകള്‍ പിടിച്ചെടുത്തത്. കറാച്ചി തീരത്തിനു സമീപം ഇവര്‍ പാക്കിസ്ഥാന്‍റെ അന്താരാഷ്‌ട്ര അതിര്‍ത്തി കടന്നുവെന്നാണ് പാക്  അധികൃതര്‍ അറിയിച്ചിരിക്കുന്നത്.  പിടികൂടിയ മത്സ്യതൊഴിലാളികളെ തുടര്‍ നടപടികള്‍ക്കായി പൊലീസിന് കൈമാറി. നേരത്തെ പിടികൂടിയ 292 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ ഡിസംബര്‍-ജനുവരി മാസങ്ങളിലായി പാകിസ്ഥാന്‍ വിട്ടയച്ചിരുന്നു.