പട്ടാഴി വടക്കേക്കരയിലെ വാടക വീട്ടില്‍ കഴിഞ്ഞ ദിവസമാണ് മദ്യപാനത്തിനിടെ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. കൊട്ടാരക്കര പടിഞ്ഞാറെത്തെരുവ് സജിവിലാസത്തില്‍ അജി, പട്ടാഴി ഏറത്തുവടക്ക് അനില്‍ നിവാസില്‍ അരുണ്‍രാജ്, ചേര്‍ത്തല തുറവൂര്‍ സ്വദേശി ജെയ്‌സണ്‍, ചേര്‍ത്തല സ്വദേശി ബെന്‍സിലാല്‍, എന്നിവര്‍ക്കാണ് കുത്തേറ്റത്, ഇവരുടെ ഒപ്പം ജോലി ചെയ്യുന്ന ആലപ്പുഴ മണ്ണാംഞ്ചേരി സ്വദേശി അനൂപാണ് നാല് പേരെയും ഗുരുതരമായി കുത്തിപരിക്കേല്‍പ്പിച്ചത്.

സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ഒരുവര്‍ഷമായി പട്ടാഴിയില്‍ താമസിച്ച് റ്റൈല്‍സ് പണിചെയ്യുന്ന തൊഴിലാളികളാണ് ഇവര്‍. കഴിഞ്ഞ ദിവസം ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അനൂപ് മൈബൈലില്‍ സംസാരിക്കുന്നതിനിടെ മറ്റുളളവരേട് ശബ്ദമുണ്ടാക്കതിരിക്കാന്‍ പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കം. വാക്കേറ്റത്തില്‍ തുടങ്ങിയത് കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നു.

പരിക്കേറ്റവരെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുത്തേറ്റവരില്‍ ബെന്‍സിലാല്‍, ജെയ്‌സണ്‍ എന്നിവരുടെ നില ഗുരുതരമാണ്. പ്രതി അനൂപ് പോലീസ് കസ്റ്റഡിയില്‍ ചികിഝയിലാണ്. പത്തനാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.