ബീഹാര്‍: ബീഹാറിലെ ബക്‌സാറില്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ച് തടവുപുള്ളികള്‍ ജയില്‍ ചാടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രി വാര്‍ഡില്‍ ചികിത്സ തേടിയതിന് ശേഷം വാര്‍ഡിലെ ശുചിമുറിയിലെ ജനാല തകര്‍ത്താണ് അഞ്ചുപേരും രക്ഷപ്പെട്ടത്. ഇതില്‍ ഒരാള്‍ വധശിക്ഷയും നാലുപേര്‍ ജീവപര്യന്തവും ശിക്ഷ അനുഭവിക്കുന്നവരാണ്.
സ്ഥിരമായി തടവുപുള്ളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന ജയിലില്‍ ജയില്‍ചാട്ടത്തകെുറിച്ച് ആഭ്യന്തരമന്ത്രാലം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജയില്‍പുള്ളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഈ വര്‍ഷത്തെ മൂന്നാമത്തെ പ്രധാന ജയില്‍ ചാട്ടമാണ് ഇത്. ഒക്ടോബര്‍ 30ന് ഭോപ്പാലില്‍ എട്ട് സിമി പ്രവര്‍ത്തര്‍ ജയില്‍ ചാടിയിരുന്നു. പഞ്ചാബിലെ നാഭാ ജയിലില്‍ നിന്ന് ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍മീന്ദര്‍ സിംഗ് മിന്റു ഉള്‍പ്പെടെ അഞ്ചുപേര്‍ ജയില്‍ ചാടിയത് നവംബര്‍ 27നാണ്.
