ദില്ലി: മരക്കഷ്ണം ഉപയോഗിച്ച് പത്ത് വയസ്സുകാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പത് വയസ്സുകാരനായ ബന്ധുവാണ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായത്. കുട്ടി കരയുന്നത് കണ്ട അമ്മ അവളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഹരിയാനയിലെ പിഞ്ചോറില്‍ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ സ്വകാര്യഭാഗങ്ങളില്‍ മാരകമായി മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ അറസ്റ്റിലായ പ്രതിയ്ക്ക് നേരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പിഞ്ചോര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
ഇയാള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മരക്കഷ്ണം കടത്തിയതായാണ് കണ്ടെത്തിയത്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടില്ലെന്നും എന്നാല്‍ അതിക്രൂരമായ രീതിയില്‍ ഉപദ്രവിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
