മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ മിനി ബസ്സും ട്രക്കും കൂട്ടിയിടിച്ച് രണ്ടുകുട്ടികളടക്കം ആറ് പേര്‍ മരിച്ചു. അപകടത്തില്‍ 13പേര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകരെയും കൊണ്ട് സോലാപുരിലേക്ക് പോകുന്ന ബസ്സ് അഗല്‍ഗാവ് പാട്ടയില്‍വെച്ച് എതിരെവന്ന ട്രക്കുമായി  കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. ആറുപേര്‍ അപകടസ്ഥലത്തുതന്നെ മരിച്ചുവെന്നും പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചതായും സാംഗ്ലി എസ്പി ദത്ത ഷിന്‍ഡെ പറഞ്ഞു.