മുംബൈ: മുംബൈ ബാന്ദ്രയില്‍ അഞ്ചുനിലകെട്ടിടം തകര്‍ന്നുവീണ് 6 പേര്‍ മരിച്ചു. ബേരംപാട ചേരിപ്രദേശത്തായാണ് ഉച്ചയ്ക്ക് ഒന്നരയോടെ അഞ്ചുനിലകെട്ടിത്തിന്റെ ചുമര് ഇടിഞ്ഞ് വീണത്. നാലോളം പേര്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. മൂന്ന് കുട്ടികളെയും ഒരു സ്ത്രീയേയും രക്ഷപെടുത്തി. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
