കോയമ്പത്തൂര്‍: തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ പാതൂരിൽ വാഹനപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ചെന്നൈ സ്വദേശികളാണ്. നിർത്തിയിട്ടിരുന്ന ലോറിയിൽ ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. മരിച്ചവരിൽ മൂന്ന് സത്രീകളാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത് എന്നാണ് സൂചന. നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹങ്ങള്‍ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.