കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ എന്നാണ് സൂചന. പാണാവള്ളി സ്വദേശികളായ കുടുംബം പോണേക്കരയിൽ വാടകയ്ക്ക് താമസിക്കുകയാണ്.

കൊച്ചി: എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പവിശങ്കർ, ആറ് വയസുകാരി വാസുകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന സൂചന. പാണാവള്ളി സ്വദേശികളായ ഇവര്‍ പോണേക്കരയിൽ വാടകയ്ക്ക് താമസിക്കുകയാണ്. അച്ഛനും അമ്മയും മകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലായിരുന്നു എന്ന് ബന്ധു വ്യക്തമാക്കുന്നു. മകൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ തൂങ്ങി മരിക്കുക ആയിരുന്നുവെന്ന് പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരം. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)