രക്ഷപെട്ട പ്രതിയെ കഴിഞ്ഞ ദിവസം പെൺകുട്ടി വീണ്ടും കാണുകയും അപ്പോള്‍ തന്നെ മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു.

പത്തനംതിട്ട:തിരുവല്ലയില്‍ ഗോവിന്ദന്‍കുളങ്ങര ക്ഷേത്രപരിസരത്ത് 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ചയാള്‍ അറസ്റ്റില്‍ . തിരുവല്ല കിഴക്കുംമുറി സ്വദേശി വിജയന്‍ മാധവനാണ് അറസ്റ്റിലായത്

കഴിഞ്ഞ മാസം 15-നാണ് ഇയാല്‍ പെണ്‍കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തത്. അന്ന് രക്ഷപെട്ട പ്രതിയെ കഴിഞ്ഞ ദിവസം പെൺകുട്ടി വീണ്ടും കാണുകയും അപ്പോള്‍ തന്നെ മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു.ഇതോടൊയാണ് അറുപതുകാരനായ പ്രതി പിടിയിലായത്.