തിരുവനന്തപുരം: സംസ്ഥാനത്തിന്ന് പനി ബാധിച്ച് എട്ടുപേര്‍ മരിച്ചു. ഡെങ്കിപ്പനി സ്ഥിരീകരിച്ച ഒരാളും, രോഗം സംശയിച്ചിരുന്ന നാലുപേരും, വൈറല്‍ പനി ബാധിച്ച രണ്ടുപേരും, എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച ഒരാളുമാണ് മരിച്ചത്. 209 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍. ഏഴുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണും ആറുപേര്‍ക്ക് എലിപ്പനിയും കണ്ടെത്തി. 23,633 പേരാണ് വൈറല്‍ പനി ബാധിച്ച് ചികില്‍സ തേടിയത്.