പന്തളത്ത് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തില്‍ 9 എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്തളം സ്വദേശികളായ ഒന്‍പത് പേരാണ് പിടിയിലായത്.
പന്തളം: പന്തളത്ത് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തില്‍ 9 എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്തളം സ്വദേശികളായ ഒന്‍പത് പേരാണ് പിടിയിലായത്. ഇവരെ ഇന്ന് ഉച്ച കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. സിപിഎം പന്തളം ലോക്കൽ കമ്മിറ്റി അംഗം ജയപ്രസാദിനാണ് വെട്ടേറ്റത്. ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ജയപ്രസാദിനെ ആക്രമിച്ചത്. സംഭവസ്ഥലത്ത് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ, എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്.
