ഒമ്പത് വയസുകാരിയെ രണ്ടാനമ്മ മകനെ കൊണ്ട് ക്രൂരമായി ബലാത്സംഗം ചെയ്യിപ്പിച്ചു. കശ്മീരിലെ ബരാമുല്ല ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പെൺകുട്ടിയുടെ വളർത്തമ്മയും ഇവരുടെ മകനും അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കഴിഞ്ഞ മാസം 23 മുതൽ കാണാനില്ലായിരുന്നു. ഇക്കാര്യം കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ശ്രീനഗർ: ഒമ്പത് വയസുകാരിയെ രണ്ടാനമ്മ മകനെയും മകന്റെ സുഹൃത്തുക്കളെയും കൊണ്ട് ക്രൂരമായി ബലാത്സംഗം ചെയ്യിപ്പിച്ച് കൊന്നു. കശ്മീരിലെ ബരാമുല്ല ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പെൺകുട്ടിയുടെ രണ്ടാനത്തമ്മയും ഇവരുടെ മകനും അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കഴിഞ്ഞ മാസം 23 മുതൽ കാണാനില്ലായിരുന്നു. ഇക്കാര്യം കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെടുത്തത്. പ്രത്യേക അന്വേഷണസംഘം രണ്ടാനമ്മയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന കഥ പുറം ലോകം അറിഞ്ഞത്. ഭര്‍ത്താവ് രണ്ടാം ഭാര്യക്കും മകള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവിടുന്നത് ഇവര്‍ക്ക് അംഗീകരിക്കാനായിരുന്നില്ല. ഭര്‍ത്താവിന് ഏറ്റവും പ്രിയപ്പെട്ട രണ്ടാം ഭാര്യയിലുളള മകളെ കൊലപ്പെടുത്താന്‍ 14കാരനായ മകനുമായി ചേര്‍ന്ന് ഇവര്‍ ഗൂഢാലോചന നടത്തി. മകനും കൂട്ടുകാരും ചേര്‍ന്ന് ഇവരുടെ മുന്നില്‍വച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.
തുടര്‍ന്ന് രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നിട്ടും പക തീര്‍ന്നില്ല. പ്രതികളിൽ ഒരാൾ കത്തി കൊണ്ട് കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തു. മറ്റൊരാള്‍ ദേഹമാസകലം ആസിഡൊഴിക്കുകയും ചെയ്തു. മൃതദേഹം വികൃതമാക്കിയ ശേഷം മരക്കമ്പുകളും മറ്റുമിട്ട് മൃതദേഹം മൂടുകയും ചെയ്തു. കൃത്യങ്ങള്ക്കുപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെടുത്തിട്ടുണ്ടെന്നും എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
