മാവേലിക്കര: മാവേലിക്കര കണ്ടിയൂരിൽ 90 വയസുകാരിയെ അജ്ഞാതന്‍ പീഡിപ്പിച്ചു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. വൃദ്ധയും മകളും ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവം കാണാനായി പോയ മകൾ വ്യാഴാഴ്ച രാവിലെ തിരികെ എത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.
വൃദ്ധയുടെ മുഖത്തും ജനനേന്ദ്രിയ ഭാഗത്തും മാരകമായ മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
