വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് മന്ത്രി
കോട്ടയം: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്ദ്ദീൻ പറഞ്ഞു. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര ഖനവ്യവസായ മന്ത്രിക്ക് സംസ്ഥാന സർക്കാർ കത്തയച്ചു. ഫാക്ടറിയും ഭൂമിയും കേന്ദ്ര ലേലം ചെയ്യാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം. ലേല നടപടികള് നിർത്തിവയ്ക്കണമെന്നും, ഭൂമി സംസ്ഥാനം കേന്ദ്രത്തിന് കൈമാറയിപ്പോഴുള്ള വ്യവസ്ഥകളുടെ ലംഘനമാണ് ലേലമെന്നും മൊയ്ദ്ദീന് കത്തിൽ ചൂണ്ടികാട്ടുന്നു.
Add Asianetnews as a Preferred Source

