മദ്യ നിരോധനത്തിന് ശേഷം ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായെന്ന് ടൂറിസം മന്ത്രി എ സി മൊയ്തീന്‍റെ കത്ത്. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമാണ് എ സി മൊയ്തീന്‍ കത്തയച്ചത് . അന്താരാഷ്‌ട്ര സെമിനാറുകള്‍ , യോഗങ്ങള്‍ എന്നിവ കേരളത്തില്‍ വച്ച് നടത്തുന്നില്ല. എക്‌സൈസ് നയം പുന:പരിശോധിക്കുമ്പോള്‍ ഈ വസ്തുത കൂടി പരിശോധിക്കപ്പെടണമെന്നും കത്തില്‍ പറയുന്നു.