മസാച്ചുസെറ്റ് : എട്ട് മാസം പ്രായമുള്ള കുട്ടിയെ ഫ്രിഡ്ജിനുള്ളില്‍ അടച്ച രണ്ട് പെണ്‍കുട്ടികള്‍ പിടിയില്‍. അമേരിക്കയിലെ മസാച്ചുസെറ്റിലാണ് സംഭവം. ക്രിമിനല്‍ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുട്ടിയുടെ മാതാവിന്‍റെ മരുമകളും സുഹൃത്തുമാണ് ഈ ക്രൂരകൃത്യം ചെയ്തത്. കുട്ടിയെ ഫ്രിഡ്ജില്‍ വക്കുന്നത് പെണ്‍കുട്ടികള്‍ ചെയ്ത ഒരു വീഡിയോ കോളില്‍ പെടുകയായിരുന്നു. ഫ്രിഡ്ജിനുള്ളില്‍ നിന്നുള്ള കുട്ടിയുടെ അലമുറയും പെണ്‍കുട്ടികളിലൊരാളുടെ കുട്ടിയെ കുറിച്ചുള്ള പരാമര്‍ശവും വീഡിയോയിലൂടെ വ്യക്തമാണ്.

കുറ്റ കൃത്യത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കുട്ടിയെ ഉപദ്രവിക്കുകയായിരുന്നില്ല അവരുടെ ലക്ഷ്യം, പക്ഷേ ഇതറിഞ്ഞ താന്‍ ഭയന്ന് പോയി. ആരുടെയും അടുത്ത് തന്‍റെ കുട്ടിയെ ഏല്‍പ്പിച്ച് ഇനി പുറത്ത് പോവില്ലായെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു.